19കാരന് അൽഷിമേഴ്സ്; ഇത്രയും പ്രായം കുറഞ്ഞ ആളിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യം

Date:

ബെയ്ജിങ്: ചൈനയിൽ 19 വയസുകാരന് അൽഷിമേഴ്സ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ആളിൽ അൽഷിമേഴ്സ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി കുട്ടിയുടെ ഓർമ്മശക്തി ഗണ്യമായി കുറഞ്ഞു വരുന്നത് ബെയ്ജിങ്ങിലെ ഷ്വാൻവു ഹോസ്പിറ്റൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. അധികം താമസിയാതെ, കുട്ടിക്ക് സമീപകാല സംഭവങ്ങൾ പോലും ഓർത്തെടുക്കാൻ കഴിയാതായി. അൽഷിമേഴ്സ് രോഗത്തിന്‍റെ ലക്ഷണങ്ങളും കുട്ടി പ്രകടിപ്പിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഹൈസ്കൂൾ പഠനം ഉപേക്ഷിക്കാൻ കുട്ടി നിർബന്ധിതനായി. എഴുത്തിലും വായനയിലും കുട്ടി വളരെ പിന്നിലായിരുന്നെന്നും പഠനത്തിൽ കണ്ടെത്തി.

2023 ജനുവരി 31 നാണ് ജേണൽ ഓഫ് അൽഷിമേഴ്സ് ഡിസീസിൽ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്. ചെറുപ്പക്കാരിൽ അൽഷിമേഴ്സ് കണ്ടെത്തുന്നത് ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...