31 വിവാഹം; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച ലോക റെക്കോർഡുമായി ഗ്ലിൻ വുൾഫ്

Date:

കാലിഫോർണിയ : ഒന്നിലധികം പങ്കാളികളുള്ള ധാരാളം ആളുകൾ ഈ ലോകത്തിലുണ്ട്. എന്നാൽ, 31 തവണ വിവാഹിതനായ ഒരു പുരുഷനാണിപ്പോൾ ശ്രദ്ധനേടുന്നത്. ഒരേ സമയം അദ്ദേഹത്തിന് ഒന്നിൽ കൂടുതൽ പങ്കാളികൾ ഉണ്ടായിരുന്നില്ല, പക്ഷേ മുൻ ഭാര്യമാരിൽ നിന്ന് അകന്നു കഴിയുമ്പോഴെല്ലാം വീണ്ടും വീണ്ടും വിവാഹം കഴിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിൻ്റേത്. തന്‍റെ ജീവിതകാലത്ത് അദ്ദേഹം 31 സ്ത്രീകളെ വിവാഹം കഴിച്ചു. ഏറ്റവും കൂടുതൽ വിവാഹം കഴിച്ച ലോക റെക്കോർഡാണ് ഇപ്പോൾ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ഇദ്ദേഹത്തിൻ്റെ പേര് ഗ്ലിൻ വുൾഫ്. കാലിഫോർണിയയിലെ റെഡ്‌ലാൻഡ്‌സ് സ്വദേശിയാണ് ഇദ്ദേഹം. 1908 ൽ ജനിച്ച വൂൾഫ് 1926 ലാണ് ആദ്യമായി വിവാഹിതനായത്. 1997-ൽ മരിക്കുന്നതുവരെ അദ്ദേഹം 31 വിവാഹങ്ങളാണ് കഴിച്ചത്. 31 തവണ വിവാഹിതനായെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട പട്ടികയിൽ 29 ഭാര്യമാർ മാത്രമാണുള്ളത്. കാരണം മൂന്നു പ്രാവശ്യം അയാൾ മുമ്പ് വിവാഹം കഴിച്ച് ഉപേക്ഷിച്ച സ്ത്രീകളെ തന്നെയാണ് വിവാഹം കഴിച്ചത്. 28 ആം തവണ വിവാഹം ചെയ്ത ക്രിസ്റ്റീൻ കാമാച്ചോയ്ക്കൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ കാലം ജീവിച്ചത്. 1996 ലായിരുന്നു അവസാന വിവാഹം നടന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു.

മറ്റൊരു രസകരമായ കാര്യം, വൂൾഫിന്‍റെ അവസാന വധു ലിൻഡയ്ക്ക് ഒന്നിലധികം വിവാഹങ്ങളുണ്ടായിരുന്നു എന്നതാണ്.  വുൾഫിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് ലിൻഡ 22 തവണ വിവാഹിതയായിരുന്നു. വുൾഫ് 89-ാം വയസ്സിൽ മരിച്ചു. 28 സ്ത്രീകളിൽ നിന്ന് 19 കുട്ടികളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ മരണശേഷം മക്കളോ വിവാഹിതരായ സ്ത്രീകളോ അദ്ദേഹത്തിൻ്റെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയില്ല. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...