ഒമാനില്‍ നിന്ന് 500 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം; നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച

Date:

മസ്‌കത്ത്: ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച. 13,098 സ്വദേശികൾക്കും 500 വിദേശികൾക്കും ഒമാനിൽ നിന്ന് ഈ വർഷം അവസരം ലഭിക്കും. ഇവരെ കൂടാതെ 402 പേരും ഔദ്യോഗിക ഹജ്ജ് ഗ്രൂപ്പിന്‍റെ ഭാഗമാകുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.

ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ആകെ 33,356 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14,000 ആണ് ഈ വർഷത്തെ ഒമാന്‍റെ ഹജ്ജ് ക്വാട്ട. നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവർ അഞ്ച് ദിവസത്തിനകം ഹജ്ജ് കമ്പനികളുമായി കരാറിൽ ഏർപ്പെടണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ അപേക്ഷിച്ചവരിൽ 29,930 പേർ സ്വദേശികളും 3,606 പേർ വിദേശികളുമാണ്.

5,739 അപേക്ഷകരുള്ള ദാഖിലിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടത്തിയത്. മസ്കറ്റ് (5,701), ദാഹിറ (1,704), അൽ വുസ്ത (240), ദോഫർ (3,277), മുസന്ദം (200), ബുറൈമി (485), വടക്കൻ ബാത്തിന (5,016), സൗത്ത് ബാത്തിന (3,055), വടക്കൻ ശർഖിയ (3,111), തെക്കൻ ശർഖിയ (2,3) എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ കണക്കുകൾ.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...