ചരിത്ര നിമിഷം; സൗദിയുടെ ഏറ്റവും വലിയ ‘മാനവീയ പതാക’ ഒരുക്കി ലുലു

Date:

ദമ്മാം: സൗദി അറേബ്യയുടെ പ്രഥമ സൗദി പതാക ദിനാഘോഷത്തിൽ ഏറ്റവും വലിയ ‘മാനവീയ പതാക’ ഒരുക്കി ലുലു ജീവനക്കാർ. 18 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള സൗദി അറേബ്യയുടെ ദേശീയ പതാക ഒരുക്കാൻ ലുലു ഹൈപ്പർമാർക്കറ്റിലെ ആയിരത്തിലധികം തദ്ദേശീയ പുരുഷൻമാരും സ്ത്രീകളും അണിനിരന്നു.

കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്മെന്‍റിന് ഈ വിസ്മയകരമായ പ്രദർശനം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. പതാകയുടെ ആകൃതിയിലും നിറത്തിലും ലുലു ജീവനക്കാർ ഒത്തുചേർന്ന് ഈ ചരിത്ര നിമിഷം പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. പ്രശസ്ത ഇന്ത്യൻ ചിത്രകാരനും മലയാളിയുമായ ഡാവിഞ്ചി സുരേഷാണ് പതാക ഒരുക്കാൻ കലാപരമായ നേതൃത്വം നൽകിയത്. സൗദി അറേബ്യയുടെ മാറുന്ന ചരിത്രത്തിന്‍റെ ഭാഗമാണ് പതാക ദിനാഘോഷം.

1727 ൽ സ്ഥാപിതമായത് മുതൽ രാജ്യത്തിന്‍റെ മൂല്യങ്ങളുടെ പ്രതീകമായി ഉയർത്തിപ്പിടിച്ചതാണ് പതാക. രാജ്യത്തിന്‍റെ വിശ്വാസ ആദർശ വാക്യവും ചിഹ്നമായ വാളും പച്ച പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ ആലേഖനം ചെയ്തതാണ് പതാക. പതാക ദിനത്തിൽ പതാക ഉയർത്തുന്നതിലൂടെ ബഹുമാനവും അഭിമാനവും വളർത്തുകയാണ് ലക്ഷ്യം. വിശ്വാസത്തിന്‍റെയും മാതൃരാജ്യത്തിന്‍റെയും പ്രതീകമായാണ് സൗദികൾ തങ്ങളുടെ ദേശീയ പതാകയെ കാണുന്നത്. ജനങ്ങളുടെ ഐക്യം, സാഹോദര്യം, ഐക്യദാർഢ്യം, നന്മ, സമാധാനം, എന്നിവയ്ക്കൊപ്പം സ്നേഹവും സാഹോദര്യവും ഉണർത്തുന്ന ഔദ്യോഗികവും ജനപ്രിയവുമായ അർത്ഥങ്ങളും പതാകയ്ക്കുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...