ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ൽ ചോ​ർ​ച്ച; യാത്രിക​രെ തിരികെ എത്തിക്കാൻ റഷ്യൻ പേടകം പുറപ്പെട്ടു

Date:

മോ​സ്കോ: ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ലെ കൂ​ളി​ങ് സംവിധാനത്തിൽ ചോ​ർ​ച്ച ക​​ണ്ടെ​ത്തി​യ​തി​നെ തുടർന്ന് അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ തിരികെ കൊണ്ടുവരാൻ റഷ്യൻ ബഹിരാകാശ പേടകം പുറപ്പെട്ടു. കസാക്കിസ്ഥാനിലെ ബൈകോനൂർ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് എസ് -23 ബഹിരാകാശ പേടകം വിക്ഷേപിച്ചത്.

റഷ്യൻ ബഹിരാകാശയാത്രികരായ സെ​ർ​ജി പ്രോ​കോ​പ്യേ​വ്, ദി​മി​ത്രി പെ​റ്റെ​ലി​ൻ, അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ഫ്രാ​ൻ​സി​സ്കോ റൂ​ബി​യോ എന്നിവരാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. അവർ ബഹിരാകാശ നി​ല​യ​ത്തി​ലേ​ക്ക് പോയ സോ​യൂ​സ് എം.​എ​സ്- 22 വാഹനത്തിന്റെ കൂളിംഗ് സിസ്റ്റത്തിലാണ് ചോർച്ചയുണ്ടായത്.

ബഹിരാകാശയാത്രികരില്ലാതെ വാഹനം മാർച്ചിൽ മടങ്ങും. ശനിയാഴ്ച ബഹിരാകാശ നിലയത്തിലെത്തുന്ന സോയൂസ് എം. എസ് -23ൽ ​മൂ​ന്ന് പേ​രും സെ​പ്റ്റം​ബ​റി​ലാ​ണ് ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​ക. സോയൂസ് എം എസ്-22 ഒരു ബഹിരാകാശ പാറയിൽ ഇടിച്ചാണ് തകരാർ സംഭവിച്ചത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...