അഫ്ഗാനിസ്ഥാന്‍ ഇനി ജനാധിപത്യത്തിലേക്ക് തിരിച്ച് വരില്ല: താലിബാൻ മന്ത്രി അമീർ ഖാൻ മുത്താഖി

Date:

കാബൂൾ: അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും ജനാധിപത്യത്തിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. തിരഞ്ഞെടുപ്പില്ലാത്ത സർക്കാരുകളിൽ ഒന്നാണ് താലിബാൻ സർക്കാരെന്നും മുത്താഖി പറഞ്ഞു. 

2021 ഓഗസ്റ്റ് 15 നാണ്, സ്ത്രീകൾക്ക് സമൂഹത്തിൽ സമത്വവും മാന്യമായ ഇടവും നൽകുമെന്ന് അവകാശപ്പെട്ട് താലിബാൻ രണ്ടാം തവണ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ തെരുവ് യുദ്ധം നടത്തിയാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്.

സ്വയം ഭരണകൂടം എന്നവകാശപ്പെടുന്ന താലിബാൻ അതിനുശേഷം സ്ത്രീകൾക്കെതിരെ നിരവധി ഫത്‍വകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, അഫ്ഗാനിസ്ഥാനിൽ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ താലിബാൻ നിരവധി ആക്രമണങ്ങൾ അഴിച്ചുവിട്ടു. പ്രതിഷേധക്കാർക്ക് നേരെ ലാത്തിയും ചാട്ടയും വീശിയ താലിബാൻ ക്രൂരമായ മർദ്ദനമാണ് അഴിച്ചുവിട്ടത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...