അക്ഷയ് കുമാറിന്‍റെ ‘ഓ മൈ ഗോഡ് 2’ ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്നു

Date:

200 കോടി ക്ലബ്ബിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. എന്നാൽ കോവിഡാനന്തരം വൻ തകർച്ചയിലേക്ക് വഴുതി വീണ ബോളിവുഡിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും രക്ഷയുണ്ടായില്ല. അക്ഷയ് കുമാറിന്‍റെ കോവിഡിന് ശേഷം പുറത്തിറങ്ങിയ സൂര്യവൻശി മാത്രമാണ് വിജയം കണ്ടത്. നേരിട്ടുള്ള ഒടിടി റിലീസായി എത്തിയ അക്ഷയ് കുമാറിന്‍റെ ചിത്രങ്ങളും മികച്ച പ്രതികരണം നേടുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രം തീയറ്റർ റിലീസിന് പകരം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യും.

അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിൽ പെടുന്നതാണ്. 2021 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിൽ ശിവനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് അക്ഷയ് കുമാറിനെ കാണുന്നത്. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ചില പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. തിയേറ്ററുകളിലെ തുടർച്ചയായ പരാജയങ്ങൾ മൂലമാണോ പുതിയ ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങിയതെന്ന ചോദ്യം പ്രേക്ഷകരിൽ നിന്ന് ഉയരുന്നുണ്ട്.

പങ്കജ് ത്രിപാഠിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉമേഷ് ശുക്ല സംവിധാനം ചെയ്ത 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. എന്നിരുന്നാലും, പ്രമേയത്തിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ സിനിമയിൽ മതം പ്രധാന വിഷയമായിരുന്നെങ്കിൽ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവൽ നായകനായ ആദ്യ ഭാഗത്തിൽ അക്ഷയ് കുമാർ ശ്രീകൃഷ്ണന്‍റെ വേഷത്തിലാണ് എത്തിയത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...