കോട്ടയം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിന്‍റെ ചെയർമാനായി ചുമതലയേറ്റ് സയ്യിദ് അക്തർ മിർസ. പുതിയ നിയമനം വലിയ അവസരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്.
ദേശീയതലത്തിൽ തന്നെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വിദ്യാർത്ഥികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ് ലക്ഷ്യം. അടൂർ ഒരു മഹാനായ കലാകാരനാണ്. അദ്ദേഹം പങ്കുവെച്ചത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ആണെന്നും മിർസ പറഞ്ഞു.
അതേസമയം സയീദ് മിർസ പുതിയ ചെയർമാനായി ചുമതലയേറ്റതിൽ സന്തോഷമുണ്ടെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.