റിലയൻസിനെതിരെ സ്വയം കേസ് വാദിച്ചു; ഒടുവിൽ ജയം സ്വന്തമാക്കി മലയാളി

Date:

കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ വില്പന സ്ഥാപനത്തെ കോടതിയിൽ മുട്ടുകുത്തിച്ച് മലയാളി. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശ്ശേരിയിലെ റിലയൻസ് സ്മാർട്ട് സൂപ്പർ മാർക്കറ്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ നിയമ പോരാട്ടം. ഒന്നര വർഷം കേസ് സ്വയം വാദിച്ച വിനോജ് ആന്‍റണി ഒടുവിൽ വിജയിച്ചു. റിലയൻസിൽ നിന്ന് 10,000 രൂപ വിനോജിന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

2021 സെപ്റ്റംബർ ഏഴിനാണ് ചങ്ങനാശേരി സ്വദേശി വിനോജ് ആന്‍റണിയും റിലയൻസ് സ്മാർട്ട് കമ്പനിയും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചത്. ചങ്ങനാശ്ശേരി പാറേപ്പള്ളിക്ക് സമീപമുള്ള റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിൽ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറിൽ 235 രൂപ എംആർപിയുള്ള വെളിച്ചെണ്ണയ്ക്ക് സൂപ്പർമാർക്കറ്റ് ജീവനക്കാർ വിനോജിൽ നിന്ന് 238 രൂപ ഈടാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ വിനോജിനെ ജീവനക്കാർ കടയിൽ നിന്ന് ഇറക്കിവിട്ടു.

ഇതുമായി ബന്ധപ്പെട്ട് റിലയൻസ് സ്മാർട്ടിന്‍റെ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടപ്പോൾ എന്നാൽ താൻ കേസു കൊട് എന്ന രീതിയിലായിരുന്നു മറുപടി. ഇതോടെ കോട്ടയം ഉപഭോക്തൃ കോടതിൽ വിനോജ് കേസിന് പോയി. ഒന്നര വർഷത്തോളം അദ്ദേഹം തന്നെ കേസ് വാദിച്ചു. 3 രൂപയുടെ അധിക വിലയ്ക്കെതിരെ ശക്തിയുദ്ധം വാദിച്ചു. ഒടുവിൽ അനുകൂല വിധിയും സ്വന്തമാക്കി. മൂന്ന് രൂപ അധികമായി ഈടാക്കുകയും അത് ചോദ്യം ചെയ്തപ്പോൾ ഉപഭോക്താവിനെ ഇറക്കി വിടുകയും ചെയ്തതിന് വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...