ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിര്‍മിത ബുദ്ധി; പുത്തൻ സംവിധാനവുമായി എയർടെൽ

Date:

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഭാരതി എയർടെൽ. ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സംവിധാനം ടെക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍റർ പ്രവർത്തനത്തിന്‍റെ ഭാഗമാക്കിയത്.

എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍ററിലേക്ക് വരുന്ന ഉപഭോക്താക്കളുടെ കോളുകളിൽ 84 ശതമാനവും ഇപ്പോൾ ഓട്ടോമേറ്റഡ് സ്പീച്ച് റെക്കഗ്നിഷൻ അൽഗോരിതം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും ഇത് സഹായിക്കുന്നു.

കോണ്‍ടാക്ട് സെന്ററുകളിലേക്ക് വരുന്ന കോളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ആവശ്യമായ നടപടികളും ഈ സംവിധാനം സ്വമേധയാ പ്രവര്‍ത്തിപ്പിക്കും.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...