തുർക്കിയിൽ വീണ്ടും ഭൂചലനം: 3 പേർ മരിച്ചു, 680 പേർക്ക് പരിക്ക്

Date:

തു‍‍‍ർക്കി: അരലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്‍റെ ആഘാതം മാറുന്നതിന് തൊട്ടുമുമ്പ് തുർക്കിയിൽ ഇന്നലെ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 680 പേർക്ക് പരിക്കേറ്റു.

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഹതായ് പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകൾ രാത്രിയിൽ വീട് വിട്ട് തുറസ്സായ സ്ഥലത്ത് അഭയം തേടി.

രണ്ടാഴ്ച മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവുകളിലെ കൂടാരങ്ങളിൽ ഉറങ്ങിക്കിടന്നവർ വീണ്ടും ദുരിതത്തിൻ്റെ പിടിയിലേക്ക് വീണു. ഭൂമി പിളർന്നതുപോലെ തോന്നി ഞെട്ടലോടെയാണ് പലരും ഞെട്ടി ഉണർന്നത്. ആളുകൾ കൂടാരങ്ങൾക്ക് പുറത്ത് ഓടികൂടുകയായിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...