സോനു നിഗമിനും സംഘത്തിനും നേരെ ആക്രമണം; പിന്നിൽ ശിവസേന എംഎൽഎയുടെ മകൻ

Date:

മുംബൈ : മുംബൈയിലെ ചെമ്പൂരിൽ ഗായകൻ സോനു നിഗമീനും സംഘത്തിനും നേരെ ആക്രമണം. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകനാണ് അക്രമത്തിന് പിന്നിലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ചെമ്പൂർ പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സോനു നിഗമിന്‍റെ സംഗീതക്കച്ചേരി നടന്നത്. പരിപാടി കഴിഞ്ഞതോടെ ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമികൾ വേദിയിലെത്തുകയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. തുടർന്ന് അക്രമി സോനുവിന്‍റെ മാനേജരോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. സോനുവും സംഘവും വേദി വിട്ടിറങ്ങുമ്പോൾ സോനുവിനെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാൻ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി.

സോനുവിനൊപ്പമുണ്ടായിരുന്ന റബ്ബാനി ഖാൻ, അസോസിയേറ്റ്, അദ്ദേഹത്തിന്റെ അംഗരക്ഷൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബ്ബാനിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു. അന്തരിച്ച ഇന്ത്യൻ ക്ലാസിക്കൽ സംഗീതജ്ഞൻ ഗുരു ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍റെ മകനാണ് റബ്ബാനി. സംഭവം നടന്നതിന് പിന്നാലെ സോനു നിഗം ചെമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...