ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ

Date:

മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു.

ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. ഫോണിലേക്ക് ഒന്നിലധികം ഓടിപികൾ വന്നിരുന്നെങ്കിലും അവയൊന്നും ആരുമായും പങ്കുവച്ചിരുന്നില്ലെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അയച്ചതാണെന്ന് കരുതിയാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്. അജ്ഞാത നമ്പറിൽ നിന്നല്ല, സാധാരണയായി ബാങ്കുകൾ അയക്കുന്ന രീതിയിലാണ് സന്ദേശം വന്നത്. അത് ക്ലിക്ക് ചെയ്ത് പണം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്നും നടി പറഞ്ഞു.

നടി മാളവിക (ശ്വേത മേനോൻ) വഞ്ചിക്കപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നഗ്മ പരാതി നൽകിയത്. ദക്ഷിണേന്ത്യൻ, ഭോജ്പുരി സിനിമകളിലും ബോളിവുഡ് സിനിമകളിലും സജീവമായിരുന്ന നഗ്മ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ മീററ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നതിനാൽ പൊലീസ് ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...