ദര്‍ശന രാജേന്ദ്രന്റെ ‘പുരുഷ പ്രേതം’ നേരിട്ടുള്ള ഒടിടി റിലീസിന്; ടീസർ പുറത്ത്

Date:

ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്നതാണ് പുരുഷ പ്രേതം. ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയിരിക്കും. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തുവിട്ടു.

സോണി ലിവിലാണ് ചിത്രം പ്രദർശിപ്പിക്കുക. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകൻ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സുഹൈൽ ബക്കർ.

മാൻകൈൻഡ് സിനിമാസിന്‍റെയും ഐൻസ്റ്റീൻ മീഡിയ സിമിട്രി സിനിമാസിന്‍റെയും ബാനറിൽ ജോമോൻ ജേക്കബ്, ഐൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ.ആർ. അജ്മൽ ഹുസ്ബുല്ലയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...