‘നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും’; നിലപാട് വ്യക്തമാക്കി ആഷിക് അബു

Date:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും അത് മൂലമുണ്ടായ സാമൂഹിക ആഘാതവും ഇരട്ടിപ്പിച്ച് കാണിക്കുന്നതാണെന്ന് ന്യായീകരിക്കുന്നവരെ വിമർശിച്ച് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. ചലച്ചിത്ര പ്രവർത്തകൻ റോണി മാനുവൽ ജോസഫിന്‍റെ സമാനമായ അഭിപ്രായമുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് ആഷിഖ് അബു ഈ വിഷയത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കിയത്. മുമ്പ് നോട്ട് നിരോധന സമയത്ത് ന്യായീകരണം പറഞ്ഞവരെപ്പോലെയാണ് ബ്രഹ്‍മപുരം വിഷയം പ്രസക്തമല്ലെന്ന് വാദിക്കുന്നവരെന്ന് ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.

‘നോട്ട് നിരോധന ഫാൻസും തീപ്പിടുത്ത ഫാൻസും’ എന്ന തലക്കെട്ടിൽ റോണി മാനുവൽ ജോസഫ് പങ്കുവച്ച ആക്ഷേപഹാസ്യ സ്വഭാവമുള്ള പോസ്റ്റ് ഇങ്ങനെ.

നോട്ട് നിരോധന സമയത്ത് ആരാധകർ പൊതുവെ നോട്ടുനിരോധനത്തെ ന്യായീകരിച്ചത് ഇങ്ങനെയാണ്. 1. ഞാൻ എന്റെ അടുത്തുള്ള ബാങ്കുകളിൽ പോയി നോക്കി, അവിടെ ക്യൂ ഒന്നുമില്ല. 2. എന്റെ സുഹൃത്ത് ജോലി ചെയ്യുന്ന ബാങ്കിൽ ആളുകൾ നോട്ട് മാറാൻ വരുന്നത് ചിരിച്ചുകൊണ്ടാണെന്ന് അവൻ പറഞ്ഞു. 3. ഞങ്ങളുടെ പഞ്ചായത്തിലെ ഒരു ബാങ്കിലും ആരും തലചുറ്റി വീണിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 4. എല്ലാ ആരോപണവും ദേശവിരുദ്ധർ ഉണ്ടാക്കുന്നതാണ്.

ഇനി തീപ്പിടുത്ത ഫാൻസ് പറയുന്നതിങ്ങനെ. 1. ഒരു ദിവസം ബൈക്കിൽ ഞാൻ കാക്കനാട് പോയിരുന്നു ഞാനൊരു പുകയും കണ്ടില്ല. 2. തൃപ്പൂണിത്തറ ഉള്ള എന്റെ അളിയൻ വിളിച്ചിരുന്നു അവിടെ ആരുടെയും കണ്ണ് നീറിയിട്ടില്ല. 3. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. 4. എല്ലാ ആരോപണവും സംസ്ഥാന സർക്കാറിനെ തകർക്കാനുള്ളതാണ്. അതേസമയം ആഷിക് അബു പങ്കുവച്ചത് ആക്ഷേപ ഹാസ്യ പോസ്റ്റാണെന്ന് മനസിലാക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നവരുമുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...