ഡോണൾഡ് ട്രംപിനെ വധിക്കും; വധ ഭീഷണി ആവർത്തിച്ച് ഇറാൻ

Date:

ദുബായ്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ആവർത്തിച്ച് ഇറാൻ. മുതിർന്ന ഇറാനിയൻ കമാൻഡറെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാനിലെ റെവല്യൂഷണറി ഗാർഡ്സ് എയ്റോസ്പേസ് ഫോഴ്സ് മേധാവി അമീറലി ഹാജിസാദെ ആണ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയത്.

1,650 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂയിസ് മിസൈൽ ഇറാൻ വികസിപ്പിച്ചതായി ഔദ്യോഗിക മാധ്യമങ്ങളോട് സംസാരിച്ച ഹാജിസാദെ പറഞ്ഞു. പാവെ ക്രൂയിസ് മിസൈൽ എന്നാണ് ഇതിന്‍റെ പേര്.

2020 ൽ ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യുക എന്നതാണ് ഇറാന്‍റെ ലക്ഷ്യം. ട്രംപിനെയും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയെയും സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട സൈനിക കമാൻഡർമാരെയും വധിക്കുമെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...