ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ല: ബിബിസി ഡയറക്ടർ ജനറൽ

Date:

ന്യൂഡൽഹി: ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി. ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ജീവനക്കാരുടെ ധൈര്യത്തിന് നന്ദി അറിയിച്ച ഡേവി, നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനമായി ഒന്നുമില്ലെന്നും പറഞ്ഞു.

“സ്വതന്ത്രവും പക്ഷപാതരഹിതവുമായ പത്രപ്രവർത്തനത്തിലൂടെ മികച്ച ഉള്ളടക്കം നൽകുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള നമ്മുടെ കടമ. ആ ദൗത്യത്തിൽ നിന്ന് നാം പിന്നോട്ട് പോകില്ല. ബിബിസിക്ക് ഒരു അജണ്ടയും ഇല്ലെന്ന് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് പക്ഷപാതരഹിതമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് നമ്മുടെ പ്രാഥമിക ലക്ഷ്യം”, ഡേവി ഇ-മെയിലിൽ പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ഡോക്യുമെന്‍ററി വിവാദങ്ങൾക്കിടെയാണ് ആദായനികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ റെയ്ഡ് നടത്തിയത്. പരിശോധന ഏകദേശം 3 ദിവസത്തോളം നീണ്ടു നിന്നിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...