നെറ്റ്ഫ്ലിക്സിലൂടെ ആഗോള ശ്രദ്ധ നേടി ‘ഇരട്ട’; 12 രാജ്യങ്ങളില്‍ ടോപ്പ് 10ൽ

Date:

ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയ വിപണിയാണ് തുറന്ന് കൊടുത്തത്. ഇന്ത്യന്‍ സിനിമയില്‍ ഒടിടിയില്‍ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. നിരവധി മലയാള സിനിമകൾ ഒടിടിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ ജനപ്രീതി നേടിയ സിനിമകൾ വളരെ കുറവാണ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ഒടിടി റിലീസായി ലോകശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയുള്ള നേരിട്ടുള്ള റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ മറ്റൊരു മലയാള ചിത്രവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ജോജു ജോർജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നല്‍ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കില്‍ ഇരട്ട ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റിലീസ് ആണ്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവച്ചില്ല. എന്നിരുന്നാലും ഒടിടി റിലീസിലൂടെ അർഹമായ അംഗീകാരമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാർച്ച് 3 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 പട്ടികയിൽ(ഇംഗ്ലീഷ്-ഇതര) പത്താം സ്ഥാനത്താണ്. ഈ ആഴ്ച മാത്രം 13 ലക്ഷം വാച്ചിംഗ് അവേഴ്സ് ആണ് ചിത്രത്തിന് ലഭിച്ചത്.

നെറ്റ്ഫ്ലിക്സിന്‍റെ 12 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടം നേടിയിട്ടുണ്ട്. ബഹ്റൈൻ, ബംഗ്ലാദേശ്, ഇന്ത്യ, കുവൈറ്റ്, മലേഷ്യ, മാലിദ്വീപ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലാണ് ചിത്രം ആദ്യ പത്തിൽ ഇടം നേടിയത്. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...