ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

Date:

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക് സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു  തൃക്കാക്കരയിലുള്ള  വസതിയിലെത്തിയാണ് പുരസ്ക്കാരം നൽകിയത്. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള  2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഡോ. എം.ലീലാവതിക്ക് സമര്‍പ്പിച്ചത്. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കേരളീയ സാംസ്കാരിക മണ്ഡലത്തിൽ ഏറ്റവും ജ്വലിക്കുന്ന ജീവിതമാണ് ഡോ. എം. ലീലാവതിയുടേതെന്ന് പുരസ്കാരം നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു. നവ സാമൂഹിക പ്രസ്ഥാനങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും പുതിയ നോവൽ പഠനങ്ങളുമെല്ലാം തൂലികയ്ക്ക് വിഷയമാവുന്നുണ്ട്. നിരവധി പുസ്തകങ്ങളാണ്  വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച്  എഴുതിയിട്ടുള്ളത്. നമ്മുടെ ഭൗതിക മണ്ഡലത്തിൽ സമാനതകളില്ലാത്ത എഴുത്തുകാരിയാണ് ലീലാവതിയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുളള കേരളീയരായ അക്കാദമിക് ഗവേഷക പ്രഗത്ഭരെ ആദരിക്കുന്നതിനും നൂതനവും വ്യത്യസ്തവുമായ ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേരള സര്‍ക്കാര്‍ കൈരളി ഗവേഷണ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോളജിക്കല്‍ വിഭാഗം മേധാവി ഡോ. പി. ബല്‍റാം ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പ് സമിതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ തന്നെ കെമിക്കല്‍ സയന്‍സ് പ്രൊഫസറും തിരുവനന്തപുരം ഐസര്‍ സ്ഥാപക ഡയറക്ടറുമായ ഡോ. ഇ.ഡി. ജെമ്മിസ്സ്, പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍, പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും ഡല്‍ഹി ജെ.എന്‍.യു പ്രൊഫസറുമായിരുന്ന പ്രൊഫ. പ്രഭാത് പട്നായിക് എന്നിവരായിരുന്നു അംഗങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...