സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ ഇ-വിസ സംവിധാനം പുനരാരംഭിച്ചു

Date:

റിയാദ്: സൗദി അറേബ്യയിലെ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാൻ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം പുനരാരംഭിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കൽ വിസ, ഇ-മെഡിക്കൽ അറ്റൻഡന്‍റ് വിസ, ഇ-കോൺഫറൻസ് എന്നീ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു. ആവശ്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിച്ച് വിസ നേടാം.

ഗൾഫ് രാജ്യങ്ങളിൽ നിയമപരമായി താമസിക്കുന്ന എല്ലാവർക്കും സൗദി അറേബ്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവരുടെ തൊഴിൽ അത്തരം വിസകൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കില്ല. ടൂറിസ്റ്റ് വിസയിൽ സൗദിയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും അനുവാദമുണ്ടാകും. 

വിനോദ പരിപാടികൾ, വിനോദ പരിപാടികളിലെ പങ്കാളിത്തം തുടങ്ങിയ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം അത്തരം വിസകളിൽ വരുന്നവർക്ക് അനുവദനീയമാണ്. എന്നിരുന്നാലും, ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിവസങ്ങളിൽ ഉംറ നിർവഹിക്കാനോ അവർക്ക് അനുവാദമില്ല.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...