ജപ്പാനിലെ ഹൊക്കൈഡോയിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

Date:

ടോക്കിയോ: ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിൽ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ജപ്പാൻ കാലാവസ്ഥാ ഏജൻസിയും അറിയിച്ചു. സുനാമി മുന്നറിയിപ്പില്ല.

വടക്കൻ ദ്വീപിലെ നെമുറോ ഉപദ്വീപിൽ 61 കിലോമീറ്റർ (38 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാനിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എർത്ത് സയൻസ് ആൻഡ് ഡിസാസ്റ്റർ റെസിലിയൻസ് അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരാഴ്ചത്തേക്ക് ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

തെക്കുകിഴക്കൻ ഏഷ്യയിലൂടെയും പസഫിക് തടത്തിലുടനീളവും വ്യാപിച്ച് കിടക്കുന്ന തീവ്ര ഭൂകമ്പ പ്രവർത്തനങ്ങളുടെ ഒരു വലയമായ പസഫിക് “റിംഗ് ഓഫ് ഫയറിൽ” സ്ഥിതി ചെയ്യുന്ന ജപ്പാനിൽ ഭൂകമ്പങ്ങൾ സാധാരണമാണ്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...