ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് : 15 ട്രെയിനുകൾ വൈകി ഓടുന്നു.

ഡൽഹിയിലെ അതിശൈത്യം 2 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം അറിയിച്ചു.

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് : 15 ട്രെയിനുകൾ വൈകി ഓടുന്നു.


ന്യൂഡൽഹി :  കനത്ത മൂടൽ മഞ്ഞ് കാരണം ഡൽഹിയിൽ 15 ട്രെയിനുകൾ വൈകി ഓടുന്നു. ഡൽഹിയിലെ അതിശൈത്യം 2 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.