ബസും ഗ്യാസ്‌ സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച്‌ 16 മരണം.

ബസും ഗ്യാസ്‌ സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച്‌ 16 മരണം.


ഝാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ബസും ഗ്യാസ്‌ സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച്‌ 16 മരണം.26 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്‌.

ഗോവിന്ദ്‌പുര്‍-സാേഹബ്‌ഗഞ്ച്‌ സംസ്‌ഥാന പാതയില്‍ അമ്രപാറ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പഡേര്‍കൊല ഗ്രാമത്തില്‍ രാവിലെഞ 8.30 നായിരുന്നു അപകടം. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും മൂടല്‍മഞ്ഞും അപകടകാരണമായെന്നു പോലീസ്‌ പറയുന്നു.

ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ ഒരാളെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലേക്കു മാറ്റി. ബസിനുള്ളില്‍ കുടുങ്ങിപോയ യാത്രക്കാരെ ഗ്യാസ്‌ കട്ടര്‍ ഉയോഗിച്ച്‌ ബസ്‌ പൊളിച്ചാണ്‌ പുറത്തെടുത്തതെന്നു പോലീസ്‌ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം കൊളുത്തിപ്പിടിച്ച നിലയിലായിരുന്നു. ട്രക്കിലുണ്ടായിരുന്ന ഗ്യാസ്‌ സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാതിരുന്നത്‌ മൂലം വന്‍ദുരന്തം ഒഴിവായി.