കറാച്ചിയില്‍ പ്രളയബാധിതരുമായി പോയ ബസിന് തീ പിടിച്ച്‌ 18 പേര്‍ മരിച്ചു.

മരിച്ചവരില്‍ എട്ടു കുട്ടികളും 9 സ്ത്രീകളും ഉള്‍പ്പെടുന്നു.

കറാച്ചിയില്‍  പ്രളയബാധിതരുമായി പോയ ബസിന് തീ പിടിച്ച്‌ 18 പേര്‍ മരിച്ചു.


പാകിസ്താനിലെ കറാച്ചിയില്‍ ബസിന് തീ പിടിച്ച്‌ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു കുട്ടികളും 9 സ്ത്രീകളും ഉള്‍പ്പെടുന്നു. പാക്‌സിതാനില്‍ വന്‍ നാശം വിതച്ച പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട 50 പേരാണ് ബസിലുണ്ടായിരുന്നത്. ഖൈര്‍പൂര്‍ നഥാന്‍ ഷായിലെ വീടുകളില്‍ നിന്നും ഒഴിപ്പിച്ച കുടുംബങ്ങളെ കറാച്ചിയിലേക്ക് കൊണ്ടുവരുന്ന യാത്രക്കിടെ ബസിന് തീ പിടിക്കുകയായിരുന്നു. നൂരിയാബാദിന് സമീപത്താണ് തീപിടിത്തമുണ്ടായത്.