നിയമവിരുദ്ധമായി മാള്‍ട്ടയില്‍ പ്രവേശിച്ച 27 പേരെ നാടുകടത്തുന്നു
27-people-who-entered-malta-illegally-are-being-deported
വലേറ്റ : മാള്‍ട്ടയില്‍ നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയ 27 പേരെ നാടുകടത്തുന്നു. ഇവരെ നേരത്തേ അറസ്റ്റ് ചെ്തിരുന്നു. ഫ്ളോറിയാനയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ടുപോയ ഇവരെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഡിടെന്‍ഷന്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരും പോലീസിനെ സഹായിക്കുന്നുണ്ട്.
ഇമിഗ്രേഷന്‍ സ്ക്വാഡും മാര്‍സ കമ്മ്യൂണിറ്റി പോലീസ് സംഘവും മാര്സയിലുടനീളം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ട്രിക്ക് ഈസ്-സെര്‍കിന്‍, ട്രിക്ക് ഇല്-ഗെരെജ്ജ, ട്രിക് ഇറ്റ്-ടിഗ്രിജ എന്നിവിടങ്ങളിലായിരുന്നു പരിശോധനകളിലേറെയും നടന്നത്. പിടിയിലായവരില്‍ ഇന്ത്യക്കാരടക്കം ഉള്‍പ്പെടുന്നുണ്ട്.