യുഎസ് സാക്രമെന്റോയില്‍ വെടിവെപ്പ് : 6 പേർ കൊല്ലപ്പെട്ടു,10 പേര്‍ക്ക് പരിക്ക്.
വാഷിംഗ്ടണ്‍: യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയയുടെ തലസ്ഥാന നഗരമായ സാക്രമെന്റോയില്‍ തിരക്കേറിയ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് സാക്രമെന്റോ പൊലീസ് മേധാവി കാതി ലെസ്റ്റര്‍ പറഞ്ഞു.
വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ ജോയിന്‍ ചെയ്യൂ
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പരിക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ വെടിവെപ്പില്‍ എത്രപേര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.
വെടിയുതിര്‍ത്തയാള്‍ ഒളിവില്‍:
വെടിയുതിര്‍ത്ത ആളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ഭരണകൂടം നിയമ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന് ന്യൂസോം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ടതില്‍ സാക്രമെന്റോ മേയര്‍ ഡാരെല്‍ സ്റ്റെയിന്‍ബര്‍ഗ് ദുഃഖം രേഖപ്പെടുത്തി. വര്‍ധിച്ചുവരുന്ന വെടിവയ്പ്പ് സംഭവങ്ങള്‍ സംസ്ഥാനത്തിനും രാജ്യത്തിനും ആശങ്കാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.