ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 734 പുതിയ കൊവിഡ് കേസുകള്‍.

ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,66,377 ആയി

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 734 പുതിയ കൊവിഡ് കേസുകള്‍.


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 734 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,66,377 ആയി. സജീവ കേസുകള്‍ 12,307 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള മൂന്ന് മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണസംഖ്യ 5,30,531 ആയി. മൊത്തം അണുബാധയുടെ 0.03 ശതമാനമാണ് സജീവ കേസുകള്‍. അതേസമയം ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.78 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കൊവിഡ് കേസുകളില്‍ 199 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,23,539 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയര്‍ന്നു.