ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപിടിച്ചു.

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപിടിച്ചു.


പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപിടിച്ചുപെരുമ്ബാവൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധനടാങ്ക് ആലത്തൂരില്‍ വെച്ച്‌ വലിയശബ്ദത്തോടെ പൊട്ടുകയായിരുന്നു.ലോറിക്ക് തീപിടിച്ചെങ്കിലും ടനെ തന്നെ നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത് തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ കെടുത്തി.റോഡിനു നടുവില്‍ കിടക്കുന്ന ലോറി ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.