മലയാളി വിദ്യാര്‍ഥിയെ ബെംഗ്‌ളൂറിലെ കോളജ് ഹോസ്റ്റലില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

മലയാളി വിദ്യാര്‍ഥിയെ ബെംഗ്‌ളൂറിലെ കോളജ് ഹോസ്റ്റലില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.


മലയാളി വിദ്യാര്‍ഥിയെ ബെംഗ്‌ളൂറിലെ കോളജ് ഹോസ്റ്റലില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂണ്‍ -ശ്രീകല ദമ്ബതികളുടെ മകന്‍ നിതിനാണ്(20) മരിച്ചത്. എഎംസി കോളജില്‍ ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഏക സഹോദരന്‍ നിര്‍മല്‍.

നിതിന്‍ കോളജ് ഹോസ്റ്റലില്‍ വച്ച്‌ സ്വയം കഴുത്തറുക്കുകയായിരുന്നുവെന്നാണ് ബെംഗ്‌ളൂറു പൊലീസ് പറയുന്നത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിന്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.  ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലായിരുന്നു. ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളജില്‍ എത്തിയത്. കാണാതായതോടെ, കൂട്ടുകാര്‍ അന്വേഷിച്ചെത്തിയിരുന്നു.മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായതിനാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കോളജ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വിവരം.