വനിതാ ദിനത്തിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് കഥ..

വ്യത്യസ്ത കോൺസെപ്റ്റ് വനിതാ ദിന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വയറൽ.

വനിതാ ദിനത്തിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് കഥ..


വ്യത്യസ്ത കോൺസെപ്റ്റ് വനിതാ ദിന ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വയറൽ.മാർച്ച് 8 ലോക വനിതാ ദിനം ആണ്. സ്ത്രീയുടെ മഹത്വം ലോകത്തിന് വിളിച്ചോതുന്ന ഒരുപാട് ഫോട്ടോകളും വീഡിയോകളും ആർട്ടിക്കിൾ കളും ഇന്നലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു.

സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രശ്നങ്ങൾ, വിവേചനങ്ങൾ ഒരുപാടാണ്. അത് കൊണ്ട് സ്ത്രീ ശാക്തീകരണമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്രവും ഉത്തരവാദിത്വവുമുണ്ട് എന്ന് പൊതുജനം തിരിച്ചറിയുന്നത് വരെ ലോകം നന്നാവില്ല എന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.

ഇന്നലെ വനിതാ ദിനത്തോടനുബന്ധിച്ച് അരുൺ രാജ് ആർ നായറിന്റെ വ്യത്യസ്തമായ വനിതദിനം ഫോട്ടോഷൂട്ട്‌ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.ഒരു മഹത്തരമായ ആശയമാണ് ഫോട്ടോഷൂട്ടിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നത്.

സ്ത്രീയെ പോലെ തന്നെ ട്രാൻസ്വുമൺ സിനും സമൂഹത്തിൽ അംഗീകരം, പ്രശസ്തി, പ്രശംസ ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഫോട്ടോഷൂട്ട്. ദിയ ഗായത്രി എന്ന ട്രാൻസ്‌വുമൺ ഫോട്ടോഷൂട്ട്‌ന്റെ ഭാഗമായിട്ടുണ്ട്.നദിര മെഹ്റിൻ എന്ന വ്യക്തിയാണ് ഈ ഫോട്ടോഷൂട്ട് തന്റെ ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷനും ശ്രദ്ധേയമാണ്. ക്യാപ്ഷൻ ഇങ്ങനെയാണ്…

ചിറകുമുളച്ചു തുടങ്ങുംമുന്പേ പറക്കുന്നതിനുള്ള വ്യഗ്രത ഇരതേടാനായിരിക്കുന്ന കാമ കണ്ണുകളിൽ ചെന്നവസാനിക്കുമ്പോൾ….
വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ അവസാനകിരണവും മുങ്ങിത്താഴുമ്പോൾ… താങ്ങിയെടുത്തതു മുന്നൊരിക്കൽ ഞാനടക്കം അവഗണിച്ച, അറപ്പോടെ നോക്കിയ കൈകളെന്നോ… ആണിന്റെ കരുത്തും പെണ്ണിന്റെ മനസ്സുമുള്ള സാക്ഷാൽ അർദ്ധനാരീശ്വരൻ എന്നോ… സ്നേഹവും, കരുതലും, ആത്മാഭിമാനവും അളവിലുപരി അണപൊട്ടിയൊഴുക്കുന്ന… കളങ്കവും ചതിയും ഒരു തരിപോലും മനസ്സിലൊളിപ്പിക്കാത്ത ഈ പൂമൊട്ടുകൾക്കാശംസിക്കുന്നു…
ഒരായിരം വനിതാദിനാശംസകൾ…
Direct and photography : Arun Raj R Nair.