കൊച്ചിയില്‍ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു.
കളത്തിപ്പറമ്ബ് റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം.
കൊച്ചി: കൊച്ചി നഗരത്തില്‍ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കളത്തിപ്പറമ്ബ് റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുണ്‍ എന്നയാള്‍ക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. നാല് ദിവസം മുമ്ബ് ടൗണ്‍ഹാളിന് സമീപം ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കുത്തിക്കൊന്നിരുന്നു. കൊല്ലം സ്വദേശി എഡിസണ് (40) ആണ് അന്ന് മരിച്ചത്. കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തുകയായിരുന്നു.