വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ അപകടം ; 3 പേര്‍ക്ക് പരുക്കേറ്റു.

വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ അപകടം ; 3 പേര്‍ക്ക് പരുക്കേറ്റു.


പാലക്കാട് : തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച്‌ അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.