പെണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷത്തില്‍ നടി ഭാമയും ഭര്‍ത്താവും.

പെണ്‍കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷത്തില്‍ നടി ഭാമയും ഭര്‍ത്താവും.


കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയുടെ വിവാഹം വലിയ ആഘോഷത്തോടെ നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടും വരനെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പോയതിന് ശേഷമുള്ള കാര്യങ്ങള്‍ നടി തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ വന്നതോടെ ഭാമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

ഇതിനിടെ നടി ഗര്‍ഭിണിയാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. ഭാമയുടെയും ഭര്‍ത്താവിന്റെയും ചിത്രം വൈറലായതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. എന്നാല്‍ അത് സത്യമായിരുന്നു. ഭാമ ഒരു പെൺ കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്.

ഭാമ ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നെങ്കിലും നടിയോ കുടുംബാംഗങ്ങളോ കൂടുതല്‍ വിവരം പുറത്ത് വിട്ടിരുന്നില്ല. ഒടുവില്‍ അമ്മയായതിന്റെ സന്തോഷത്തിലാണ് നടി ഭാമയും കുടുംബവുമിപ്പോള്‍. ഭാമയ്ക്കും ഭര്‍ത്താവ് അരുണിനും ഒരു പെണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവര്‍ എത്തിയിരിക്കുകയാണ്.