'വല്ല പണിക്കും പോടി' എന്ന് പരിഹസിച്ച യുവാവിനു മറുപടിയുമായി നടി ദുര്‍ഗ കൃഷ്ണ.

ദുർഗ  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ'ദുര്‍ഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി', എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍ നിന്നുളള കമന്റ്.

'വല്ല പണിക്കും പോടി' എന്ന് പരിഹസിച്ച യുവാവിനു മറുപടിയുമായി നടി ദുര്‍ഗ കൃഷ്ണ.


വിമാനം, പ്രേതം 2, ലവ്, ആക്‌ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുര്‍ഗ കൃഷ്ണ. സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ച യുവാവിന് മറുപടിയുമായി എത്തിയിക്കുകയാണ് താരം. ദുർഗ  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ'ദുര്‍ഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി', എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍ നിന്നുളള കമന്റ്.

കമന്റിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി. തന്റെ വീട്ടിലാരെങ്കിലും കൊണ്ടെവച്ചിട്ടുണ്ടോ അവിടെ പണി, എന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു.‌