നടി മിയ ജോർജ്ജ് വിവാഹിതയായി.

വ്യവസായിയായ ആഷ്‍വിൻ ഫിലിപ്പാണ് വരൻ.

നടി മിയ ജോർജ്ജ് വിവാഹിതയായി.


കൊ​ച്ചി : നടി മിയ ജോർജ്ജ് വിവാഹിതയായി. വ്യവസായിയായ ആഷ്‍വിൻ ഫിലിപ്പാണ് വരൻ. എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ല്‍ ന​ട​ന്ന വി​വാ​ഹ​ത്തി​നു സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ളി​ത​മാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ള്‍. അ​ടു​ത്ത ബ​ന്ധു​ക്ക​ളും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ 20 പേ​രി​ല്‍ താ​ഴെ​മാ​ത്രം പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

എ​റ​ണാ​കു​ളം ആ​ലം​പ​റ​മ്പി​ല്‍ ഫി​ലി​പ്പ്-​രേ​ണു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ആ​ഷ്വി​ന്‍ വ്യ​വ​സാ​യി​യാ​ണ്.പാ​ലാ തു​രു​ത്തി​പ്പ​ള്ളി​ല്‍ ജോ​ര്‍​ജ്-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണു മി​യ. മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്.