പാർവതി നമ്പ്യാർ വിവാഹിതയായി – വീഡിയോ കാണാം

ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം

പാർവതി നമ്പ്യാർ വിവാഹിതയായി  – വീഡിയോ കാണാം


നടി പാർവതി നമ്പ്യാർ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ നടയിൽ വെച്ചായിരുന്നു പാർവ്വതിയുടെയും വിനീത് മേനോന്റെയും വിവാഹം നടന്നത്. പാർവതിയുടെ അടുത്തുള്ള ബന്ധുക്കളും കൂട്ടുകാരും മാത്രമേ വിവാഹത്തിന് പങ്കെടുത്തിട്ടുള്ളു

അഭിനയത്തിലെ  പ്രത്യേക ശൈലി കൊണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് പാർവതി നമ്പ്യാർ.  ഏഴ് സുന്ദരരാത്രികൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. 
രാജമ്മ അറ്റ് യാഹു, സത്യാ, മധുരരാജാ, പട്ടാമ്പിരാമൻ തുടങ്ങിയവയാണ് പ്രധാനസിനിമകൾ.