ലോക മാനസിക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോലഞ്ചേരി റെഡ് ക്രോസ് യൂണിറ്റും മെഡിക്കൽ കോളേജും സംയുക്തമായി മദർ കെയർ സന്ദർശിച്ച് മ്യൂസിക് തെറാപ്പി നടത്തി.


 

ലോക മാനസിക ആരോഗ്യ ദിനത്തിന് മുന്നോടിയായി കോലഞ്ചേരി റെഡ് ക്രോസ് യൂണിറ്റും മെഡിക്കൽ കോളേജും സംയുക്തമായി മദർ കെയർ സന്ദർശിച്ച് മ്യൂസിക് തെറാപ്പി നടത്തി.  ലോക മാനസിക ദിനാചരണത്തിന് മുന്നോടിയായി സംഘടിപ്പിച്ച മ്യൂസിക് തെറാപ്പി മദർ കെയറിലെ കുട്ടികൾക്ക് ആവേശമായി. കോലഞ്ചേരി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ സുമിത്ത് ദത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിവിധ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് മ്യൂസിക് തെറാപ്പി അവതരിപ്പിച്ചത്. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൗൺസിലിഗും ആരോഗ്യ പരിശോധനയും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച് നടന്നു.

റെഡ് ക്രോസ് ചെയർമാൻ രഞ്ജിത്ത് പോൾ, ഭാരവാഹികളായ ജയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്ട്, ഡോ. ജിൽസ് എം ജോർജ്, ബിനു കെ പി, എവിൻ ടി ജേക്കബ്, പോൾ പി വർഗീസ്, അജു കെ പോൾ മെഡിക്കൽ കോളേജ് കൗൺസിലർ ആനന്ദ് എമ്പ്രാന്തിരി തുടങ്ങിയവർ പങ്കെടുത്തു