അത്ഭുതമായി ഓപ്പോ ഫോൺ; 10 മീറ്റര്‍ ദൂരെനിന്ന് ചാര്‍ജ് ചെയ്യാം, ഒറ്റ ക്ലിക്കില്‍ വലുതാവുന്ന സ്‌ക്രീന്‍.

ചാർജിങ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഓപ്പോ

അത്ഭുതമായി ഓപ്പോ ഫോൺ;  10 മീറ്റര്‍ ദൂരെനിന്ന് ചാര്‍ജ് ചെയ്യാം, ഒറ്റ ക്ലിക്കില്‍ വലുതാവുന്ന സ്‌ക്രീന്‍.


ചാർജിങ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഓപ്പോ. പൂർണമായും വയർലെസ് ആയി ചാർജ് ചെയ്യാൻ സാധിക്കുന്ന സ്മാർട്ഫോണിലൂടെ അത് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കമ്പനി.

ചൊവ്വാഴ്ച ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓപ്പോ അവതരിപ്പിച്ച ഓപ്പോ എക്സ് 2021 എന്ന സ്മാർട്ഫോൺ ചാർജിങ് മാറ്റിൽനിന്നു പത്ത് മീറ്റർ അകലെനിന്നു പോലും ചാർജ് ചെയ്യാൻ സാധിക്കും.

ഉപകരണത്തിലേക്ക് 7.5 വാട്ട് വരെ വൈദ്യുതി എത്തിക്കാൻ കഴിയുന്ന മാഗ്നറ്റിക് റെസൊണൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. കേബിളോ ചാർജിങ് സ്റ്റാൻഡോ ആവശ്യമില്ല.

അതേസമയം, ചാർജിങ് സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് ഓപ്പോ പ്രദർശിപ്പിച്ച ഫോണും ഏറെ സവിശേഷതയുള്ളതാണ്.