യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു.

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു.


കീവ്: യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസ്സായിരുന്നു.

അസുഖബാധിതനായി വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്. വിനിസിയയിലെ നാഷണല്‍ പൈറോഗോവ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കര്‍ണാടക സ്വദേശി നവീന്‍ റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് യുക്രൈനിലെ ഹാര്‍കീവില്‍ വെച്ച്‌ കൊല്ലപ്പെട്ടിരുന്നു.