സൗഹൃദകൂട്ടായ്മയിൽ വീണ്ടുമൊരു ഹൃസ്വ ചിത്രം - ഡൗൺറൈറ്റ്

'ഡൗൺറൈറ്റ്'ൻറെ ടീസർ പുറത്തിറങ്ങി.


 

 

 

ബ്രതെർസ് മീഡിയയുടെ ബാനറിൽ ഹൃസ്വചിത്ര സംവിധായകനായ പ്രജിത് പ്രസന്നൻ എഡിറ്റിംഗ് നിർവഹിച്ചു സംവിധാനം ചെയ്തു രാഹുൽ ഉഷസ് നിർമിക്കുന്ന രണ്ടാമത് ചിത്രം 'ഡൗൺറൈറ്'ൻറെ ടീസർ പുറത്തിറങ്ങി. സമകാലിക സദാചാരവാദം പ്രമേയമാക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് ഗീതു സുജയ് ആണ്. സുധീഷ് കുമാർ, പ്രജിത് പ്രസന്നൻ എന്നിവർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിൽ അരുൺ കുമാർ, അഭിജിത് പണിക്കർ, പ്രഭാസ് കണ്ണൻ, ദിലീഷ് കുമാർ, ഹരി കെ ആർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സീക്വൽ രീതിയിലാണ് ചിത്രം പുറത്തിറങ്ങുക എന്നതാണ് അണിയറയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപേ ഇതേ ബാനറിൽ ഇതേ ക്രൂ തന്നെ പുറത്തിറക്കിയ 'ഒരാൾ' എന്ന ഹൃസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു എന്നുള്ളത് ആരാധകരുടെ പ്രതീക്ഷ വാനോളമെത്തിക്കുന്നുണ്ട്.

നിരവധി ഹൃസ്വചിത്ര വേദികളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ചെറുതല്ലാത്ത പ്രേക്ഷകപിന്തുണയും നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഡൗൺറൈറ് എന്ന പുതിയ ചിത്രത്തിൻറെ റിലീസ് തീയതിയെക്കുറിച്ച് വ്യക്തമായ വിവരം ഇതുവരെയും ലഭ്യമല്ല എങ്കിലും ജൂൺ അവസാന വാരത്തോടെ ചിത്രം OTT ആയോ യൂട്യൂബ് ചാനൽ വഴിയോ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.