സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂത്തി സായുധ ഡ്രോണ്‍ അറബ് സഖ്യസേന നശിപ്പിച്ചു.

സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂത്തി സായുധ ഡ്രോണ്‍ അറബ് സഖ്യസേന നശിപ്പിച്ചു.


റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശത്തെ ലക്ഷ്യമാക്കി ഹൂത്തി മിലീഷ്യ വിക്ഷേപിച്ച ആയുധം നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തടഞ്ഞു നശിപ്പിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സാധാരണക്കാരെയും അവരുടെ തമസ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂത്തി തീവ്രവാദ മലീഷ്യകള്‍ നിരന്തരം ആക്രമണം തുടരുകയാണെന്ന് യമനില്‍ നിയമാനുസൃത സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ ഉദ്ധരിച്ച് എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

ഹൂത്തികളുടെ ശത്രുതാപരമായ ശ്രമങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന നടപടികളാണ് സഖ്യസേന കൈകൊള്ളുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച, ഇറാന്‍ പിന്തുണയുള്ള മിലീഷ്യകള്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് സൗദിയിലെ ജിസാന്‍ മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഒന്നിലധികം സൈനിക പ്രൊജക്റ്റിലുകള്‍ വിക്ഷേപിച്ചിരുന്നു. ഗ്രാമത്തിലെ പ്രധാന റോഡിന് സമീപം അഞ്ച് സൈനിക പ്രൊജക്റ്റിലുകള്‍ വീണുവെന്നാണ് ജിസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി വക്താവ് ലഫ്റ്റനന്റ് കേണല്‍ മുഹന്നാദ് ബിന്‍ ജാസര്‍ സൈലായ് ബുധനാഴ്ച അറിയിച്ചിരുന്നത്.

‌400 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം; ഒറ്റക്ക് ചരിത്രയാത്ര നടത്തി മലയാളി