ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്ക് ആവേശ ജയം.

ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്ക് ആവേശ ജയം.


ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനക്ക് ആവേശ ജയം. അധിക സമയത്തിലേക്കും പിന്നീട് പെനല്‍റ്റി ഷൂട്ട്‌ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്നു അര്‍ജന്റീനയുടെ ജയം. ഇരു ടീമുകളും വീറും വാശിയുമുള്ള കളിയാണ് പുറത്തെടുത്തത്. ഫൈനലിന്റെ എല്ലാ ആവേശവും ഉള്‍കൊണ്ട മത്സരമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും കാഴ്ച വച്ചത്.  4-2 നായിരുന്നു പെനല്‍റ്റിയില്‍ അര്‍ജന്റീനയുടെ ജയം(3-3 അധികസമയത്ത്).

അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ സേവുകളാണ് വഴിത്തിരിവായത്. നേരത്തെ രണ്ട് ഗോളുകള്‍ മെസ്സിയും ഒരു ഗോള്‍ ഡി മരിയയുമാണ് നേടിയിരുന്നത്. അതേ സമയം ആദ്യ പകുതിയില്‍ പരുങ്ങിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ മിന്നലാക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഫ്രാന്‍സിനുവേണ്ടി കിലിയന്‍ എംബാപ്പെയാണ് ഹാട്രിക് ഗോളുകള്‍ നേടയത്.