അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം 7 ആം ക്ലാസിനു മുകളിലേക്കുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചതോടെ താലിബാന്‍ അറിയാതെ രഹസ്യ ക്ലാസ്സിൽ പങ്കെടുത്ത് പെൺകുട്ടികൾ .

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം 7 ആം ക്ലാസിനു മുകളിലേക്കുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചതോടെ താലിബാന്‍ അറിയാതെ രഹസ്യ ക്ലാസ്സിൽ പങ്കെടുത്ത് പെൺകുട്ടികൾ .


കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തല്‍ വന്ന ശേഷം ഏറെ ബുദ്ധിമുട്ടുകളും വിവേചനവും അനുഭവിക്കുന്നത് സ്ത്രീകളാണ്. താലിബാന്‍ ഭരണം വന്നത് മുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വരെ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍, ഇവരില്‍ ചിലര്‍ താലിബാന്‍ അറിയാതെ രഹസ്യ സ്‌കൂളില്‍ പോകുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം 7 ആം ക്ലാസിനു മുകളിലേക്കുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചതോടെയാണ്, കാബൂളില്‍ ഭൂഗര്‍ഭ സ്‌കൂള്‍ ആരംഭിച്ചത്. ജൂലൈയിലാണ് സബര്‍ബന്‍ കാബൂളിലെ ഭൂഗര്‍ഭ സ്‌കൂള്‍ ആരംഭിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സാമൂധ്യ പ്രവര്‍ത്തകര്‍ സ്ഥാപിച്ച 50-ലധികം സ്ഥാപനങ്ങളില്‍ ഇന്നാണ് ഈ ഭൂഗര്‍ഭ സ്‌കൂള്‍.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

1996 മുതല്‍ 2001 വരെയുള്ള ഒന്നാം താലിബാന്‍ ഭരണകാലത്ത് നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന മുപ്പത് വയസ്സുള്ള ഒരു സ്ത്രീയും, ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസ് ആരംഭിക്കേണ്ടിയിരുന്ന മകളും ഒരുമിച്ചാണ് രഹസ്യ സ്‌കൂളില്‍ പഠനത്തിനായി പോകുന്നത്. വിവിധ പ്രായത്തിലുള്ള 26 സ്ത്രീകളാണ് ഈ രഹസ്യ ക്ലാസിലുള്ളത്. വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു മിഡ്‌വൈഫിന്റെ ഒന്നാം നിലയിലെ വീട്ടില്‍ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു പരവതാനി നിലത്ത് വിരിച്ച്‌ അതിലാണ് കുട്ടികള്‍ പഠിക്കാനിരിക്കുന്നത്. അവര്‍ ദാരി (പേര്‍ഷ്യന്‍ ലിപിയില്‍) വായിക്കാനും എഴുതാനും പഠിക്കുകയും ഗുണന പട്ടികകള്‍ മനഃപാഠമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് താലിബാന്‍ രാജ്യം ഭരിക്കാന്‍ തിരിച്ചെത്തിയതോടെ ദുരന്തമനുഭവിക്കുന്ന ആദ്യ വിഭാഗങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അഫ്ഗാന്‍ സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും വെട്ടിക്കുറച്ച താലിബാന്റെ നിരവധി നിയന്ത്രണങ്ങള്‍ക്കെതിരെ യു.എന്‍ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍ വനിതാ ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ക്കും വസ്ത്രധാരണ കോഡുകള്‍ നിര്‍ദ്ദേശിച്ചു. 78 കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കുമ്ബോള്‍ ഒരു പുരുഷ കുടുംബാംഗം സ്ത്രീയെ അനുഗമിക്കണമെന്ന നിര്‍ദ്ദേശവും വന്നു.