ചങ്കിലെ പെണ്ണാണവൾ | അവസാന ഭാഗം

എല്ലാവരും.കാത്തിരുന്ന ചങ്കിലെ പെണ്ണാണവൾ എന്ന കഥയുടെ അവസാന ഭാഗത്തിൽ എത്തി നിൽക്കുകയാണ്...        

ചങ്കിലെ പെണ്ണാണവൾ | അവസാന ഭാഗം


എല്ലാവരും.കാത്തിരുന്ന ചങ്കിലെ പെണ്ണാണവൾ എന്ന കഥയുടെ അവസാന ഭാഗത്തിൽ എത്തി നിൽക്കുകയാണ്..............ഈ കഥ ഇത്രയും വിജയമാക്കി തന്ന എല്ലാം സഹപാഠികൾക്കും സുഹൃത്തതുകൾക്കും ഞാൻ നന്ദി പറയുകയാണ് ...........    

 

അവസാന ഭാഗം..                   

 

ഉച്ചകഴിഞ്ഞ് ഒരു ദിവസം  രോഹിത് നല്ല ഉറക്കം ആണ് .ഫോൺ കുറെ നേരം ആയി ring ചെയ്യുന്നുണ്ട്.അകത്തെ മുറിൽ നിന്നും അനിയത്തി കാൾ എടുത്ത സംസാരിക്കുന്നു.പെട്ടന്ന് തന്നെ അവൾ അവനിൽ ഫോൺ കൈമാറി... സംസാരത്തിന്റെ ഇടയിൽ ഒരു ചെറിയ ഞെട്ടൽ അവനുണ്ടായി......അവൻ പെട്ടന്ന് തന്നെ റെഡി ആയി ബൈക് ആയി പോകാൻ നിൽക്കുന്ന അവനെ കണ്ടു എവിടെ പോകുവാ.. ഇത്ര പെട്ടെന്ന് ??? അമ്മയുടെ ചോദ്യതിനു മറുപടി പറയാതെ മുന്നോട്ട് നീങ്ങി.....

 

 'അമ്മ :  എവിടേക്ക് ആടി ഇത്ര തിരക്കിട്ട അവൻ പോയത്...??      

 

അനിയത്തി :  എനിക്ക് അറിയില്ല അമ്മേ ...കുറെ നേരം ആയി ഫോൺ റിങ് ചെയ്യുന്നത് ഞാൻ കാൾ എടുത്തു.ആരാണ് എന്നു അറിയില്ല ചേട്ടനെ തിരക്കി ഞാൻ ഫോൺ ചേട്ടന് കൊടുത്തു..പെട്ടന്ന് തന്നെ റെഡി ആയി പോകുന്നതും കണ്ടു .....എന്ത് ആണ് എന്നും എനിക്ക് അറിയില്ല.       

 

'അമ്മ:  എന്താടി ,ആർക്കേലും വല്ല അപകടം സംഭവിച്ചോ????അനിയത്തി:ഒന്നും അറിയാതെ 'അമ്മ ഓരോന്നു പറഞ്ഞു കൂട്ടണ്ട ചേട്ടൻ വരുമ്പോൾ അറിയാം ..... 

 

'അമ്മ :  അവൻ ഇനി ഇപോ വരാൻ ആ...ഹമ്മം വരുമ്പോൾ വരട്ടെ....          

 

 Medical mission hospital.    

     

 വൈകുന്നേരം,സമയം 5:36 അവൻ ബൈക്കു പാർക് ചെയ്തു i c u  തേടി നടന്നു.. തേടുന്നതിന്റെ ഇടയിൽ അവനുവന്ന ലസ്റ് കാൾ ലേക്ക് വിളിച്ചുകൊണ്ട് ഇരുന്നു...      

 

Caller :  hallo, രോഹിത്.. നീ എവിടെ ആയി..                  രോഹിത്‌: ഞാൻ ഹോസ്പിറ്റലിൽ എത്തി. നിങ്ങൾ എവിടെ ആണ്???    

 

Caller : 3rd floor ,left side  ഞങ്ങൾ അവിടെ ഉണ്ട്..         3rd floor labour room.             

 

അവൻ അവരുടെ അരികിലേക്ക് ഓടി എത്തി.മയക്കത്തിൽ ആയിരുന്ന renju നെ തട്ടി  വിളിച്ചു ഉണർത്തി.     ഹരിയും ഹരിയുടെ പെങ്ങൾ അഭിരമിയെയും അവൻ അവിടെ കണ്ടു.   രോഹിത് : ടാ അവൾക്ക് എങ്ങനെ ഉണ്ട് ? Serious  ആയി വല്ലതും.??

 

 രഞ്ജു: ഏയ് അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്.      

 

രോഹിത് :  എന്നാൽ പിന്നെ ടെൻഷൻ ആവണ്ട ...  നിങ്ങൾ വല്ലതും കഴിച്ചോ.?ഞാൻ പോയി വാങ്ങിട്ട വരാം..   

 

 രഞ്ജു: എനിക് ഒന്നും വേണ്ട .നിങ്ങൾ പോയിട്ട് വരു.ഞാൻ ഇവിടെ ഇരുന്നോളാം ...

 

ഹരി : ടാ ഡോക്ടർ ഒന്നും സംഭവിക്കില്ല എന്നു അല്ലെ പറഞ്ഞത് .നീ പോയി ഒരു ചായ കുടിച്ചിട്ട് വരു.ഞങ്ങൾ ഒക്കെ ഇവിടെ ഇല്ലേ......

 

 രഞ്ജു ഉം രോഹിത് തും.കൂടി ഹോസ്പിറ്റൽ കാന്റീനിൽ ലേക്ക് പോകുന്നു.അതേ സമയം നേഴ്‌സ് പെട്ടന്ന് റൂമിൽ നിന്നും ഇറങ്ങി വന്നു.... 

 

അനുപ്രിയ യുടെ relatives  ആരേലും.ഉണ്ടോ ?... ഹരി നേഴ്‌സിന്റെ മുന്നിലേക്ക്ചെന്നു .അനുപ്രിയക്ക് കുറച്ചു സീരിയസ് ആണ്  കുറച്ചു ബ്ലഡ് വേണ്ടിവരും.O+ve  എത്രയും പെട്ടന്ന് തന്നെ കൊണ്ട് വരു.

 

ഇത് കേട്ട ഉടൻ രഞ്ജു ഓടി വന്നു ഹരിയോട് ആയി ...... എന്റെ .....എന്റെ അനു നു എന്താ പറ്റിയെ..       

 

ഹരി : ഡാ ...നീ വിഷമിക്കാതെ പെട്ടന്നു O+ve  ബ്ലഡ് കൊണ്ട് കൊടുക്കണം...    

 

രഞ്ജു : ഞാൻ ഇപ്പൊ എവിടുന്നു. എനിക്ക് എന്തോ ഒരു വല്ലായിമാ പോലെ .....തളർന്നു പോകുന്ന പോലെ ........ 

 

ഹരി : ഡാ ...ഇവർ നമ്മളെ പേടിപ്പിക്കാൻ വേണ്ടി പറയുന്നതാണ് .അവൾക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യം ആയി ഇരിക്ക്......

 

 രോഹിത് : ഹരിയേട്ട ..... എന്റെ O+ve ആണ്....      

 

ഹരി : നിനക്ക് ഇതു പെട്ടന്ന് പറഞ്ഞു കൂടെ..ഹരി ലേബർ റൂമിൽ ചെന്നു നേഴ്സ് നോട് ആള് റെഡി ആണ് എന്ന് പറഞ്ഞു.        

 

 നേഴ്സ് : ആളെ കൊണ്ട് വരു..... ബ്ലഡ് ചെക്ക് ചെയ്തു  ബ്ലഡ് എടുത്തു..... ബ്ലഡ് എടുത്തിന്റെ ക്ഷിണം കൊണ്ട് അവൻ ഒന്നു മയങ്ങി പോയി ...

(ജീവിതത്തിൽ ആദ്യമായി അവൻ മറ്റൊരാൾക്ക് വേണ്ടി ഡൊണേഷൻ നൽകുന്നത്......) 

 

നേഴ്സ് ഹരിയോട് ആയി പറഞ്ഞു.. അയാൾക്ക് നല്ല ക്ഷീണം ഉണ്ട് ഒരാൾ അടുത്ത ഉണ്ടാകുന്നത് നല്ലതാണ് ...ഹരി പെട്ടന്ന് അമ്മുനെ (അഭിരാമി) രോഹിതിന്റെ അടുത്തേക്ക് വിട്ടു.മണിക്കൂറുകൾക്ക് ശേഷം രോഹിത് കണ്ണു തുറന്നു അവൻ അവളിലേക്ക് നോക്കി കിടന്നു....      

 

അമ്മു : കുടിക്കാൻ വല്ലതും വേണോ ???  ...... വേണ്ട എന്നു തലയാട്ടി .അവൻ  പതുക്കെ ബെഡിൽ നിന്നു നിന്നു എണീറ്റു .പെട്ടന്ന് അവൻ വീഴാൻ തുടങ്ങി .അവൾ അവനെ ചേർത്തു പിടിച്ചു നടക്കാൻ തുടങ്ങി ...കുറച്ചു നേരം കഴിഞ്ഞു അവൻ അവളോട് ആയി പറഞ്ഞു ...  

 

രോഹിത് : സാരമില്ല വിട്ടേക്ക് ഞാൻ നടന്നോളാം .... അനു നു എങ്ങനെ ഉണ്ട് ???    

 

അമ്മു : അച്ഛനും അമ്മയും കൂട്ടുകാരും എല്ലാരും വന്നിട്ടുണ്ട് .അവൾക്ക് ഇപോ കുഴപ്പം ഒന്നും.ഇല്ല  she is all right ???? അവർ രഞ്ജു ന്റെയും വീട്ടുകാരുടെയും അടുത്തേക്ക് പൊയി .

 

രോഹിതിനെ കണ്ട കൂട്ടുകാർ എല്ലാം കൂടി പറഞ്ഞു നിനക്ക് ഒരു വാക്ക് ഞങ്ങളോട് കൂടി പറയാമായിരുന്നു .......

 

എല്ലതിന് കൂട്ട നീയായിരുന്നു അല്ലെ ഇങ്ങനെ വേണ ഡാ ചങ്കസ് ആയാൽ ........ 

 

രോഹിത് : അത് പിന്നെ സാഹചര്യം അങ്ങനെ ആയിരുന്നു അത് ആരോടും ഒന്നും പറയാഞ്ഞത് ...ക്ഷേമിക്ക് ഡേ ..... എന്തായാലും ഇത്ര നാൾ ആയില്ലേ ...    

 

കൂട്ടുകാരൻ : രഞ്ജു നു വേണ്ടി എല്ലാം മറക്കാം ..... നേഴ്സ് കുഞ്ഞുമായി അവിടേക്ക് വന്നു ...... അനു  is all rights  കുറച്ചു കൂടി കഴിഞ്ഞു റൂമിലേക്ക് മാറ്റും അനുവിനും രഞ്ജു വിനും കൂട്ടായി ഒരു കുഞ്ഞു അഥിതി കൂടി അവർക്കിടയിലേക്ക് വന്നു .ഒരു രാജകുമാരി  .......

 

പിന്നീട് അവർക്ക് സന്തോഷതിന്റെ നാളുകൾ ആയിരുന്നു...... അതിന്റെ ഇടയിൽ രോഹിതും അമ്മു വും തമ്മിൽ എപോഴോ മനസുകൾ കൈമാറി .രോഹിതിനും അമ്മുനും പ്രണയത്തിന്റെ നാളുകൾ ആയിരുന്നു ...പിണക്കവും ഇണക്കവും എല്ലാം കൂടി ചേർന്ന ഒരു നല്ല പ്രണയം... ആരും ആഗ്രഹിച്ചു പോകുന്ന എന്നാൽ പലർക്കും കിട്ടാതെ പോകുന്ന പ്രണയം..പ്രണയത്തിന്റെ ഇടയിൽ അവനു കാര്യബോധം ഉണ്ടായി .നല്ല ഒരു ജോലി അവൻ നേടിയെടുത്തു..അവന്റെ ചങ്കിലെ പെണ്ണായി അവൻ അവളെ കൊണ്ട്നടന്നു .....നല്ല ഒരു ജീവിതം ദൈവം അവർക്ക് സമ്മാനിച്ചു...........

 

 

                               ശുഭം.........

  

 

"പിണക്കങ്ങളും ഇണക്കങ്ങളും ഉള്ള പ്രണയത്തിനു ആയുസും മാറ്റും കൂടും ..ഇത്തരം പ്രണയിതാക്കൾക്ക് ദൈവം നല്ല ഒരു ജീവിതം സമ്മാനിക്കും ........"  

 

"കൊച്ചു കൊച്ചു വഴക്കുകൾ ജീവിതത്തിൽ ഇല്ല എങ്കിൽ അവരുടെ ജീവിതം മറ്റുള്ളവരെ കാണിക്കാനായി ഉള്ള അഭിനയം മാത്രമാണ്   അവർക്ക് സന്തോഷം എന്താണ് എന്ന് അറിയുക ഇല്ല........