ഭാരത് ജോഡോ യാത്ര: സംസ്ക്കാര സാഹിതി വിളംബര ചിത്രരചന നടത്തി

സംസ്ക്കാര സാഹിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ചിത്രരചന നടത്തി.

ഭാരത് ജോഡോ യാത്ര: സംസ്ക്കാര സാഹിതി വിളംബര ചിത്രരചന നടത്തി


കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 21, 22  തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുന്നതിന്റെ ഭാഗമായി  കെ.പി.സി.സി. സംസ്ക്കാര സാഹിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ചിത്രരചന നടത്തി. 


വൈറ്റില ജംങ്ങ്ഷനിൽ നടന്ന ചടങ്ങിൽ ലളിത കലാ അക്കാദമി മുൻ സെക്രട്ടറി വൈക്കം എം.കെ ഷിബു കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എച്ച് വിൽഫ്രഡ് അധ്യക്ഷത വഹിച്ചു.  ഭാരവാഹികളായ പി.എസ്.നജീബ്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ , വി.എൻ . പുരുഷോത്തമൻ, ജേക്കബ്ബ് സി മങ്കിടി, എന്നിവർ സംസാരിച്ചു.


ചിത്രകാരൻമാരായ  അഡ്വ:എരൂർ ബിജു, ആർട്ടിസ്റ്റ് സുബ്രമണ്യൻ (സുപ്രൻ ) ,നസീർ ബാബു,  തോമസ് കുര്യൻഎന്നിവർ ചിത്രരചനയ്ക്ക് നേതൃത്വം നൽകി. സാംസ്ക്കാരിക പ്രവർത്തകർ, കോൺഗ്രസ്സ് ഭാരവാഹികൾ എന്നിവർ ചിത്രം വരച്ചും, ഒപ്പിട്ടും പങ്കാളികളായി.