കൗമാരക്കാരായ കുട്ടികളുമായി മദ്യലഹരിയിൽ പിറന്നാൾ ആഘോഷം ; കൊല്ലത്ത് യുവതികൾ ഉൾപ്പെടെ പിടിയിൽ.

കൗമാരക്കാരായ കുട്ടികളുമായി മദ്യലഹരിയിൽ പിറന്നാൾ ആഘോഷം ;  കൊല്ലത്ത്  യുവതികൾ ഉൾപ്പെടെ പിടിയിൽ.


 കൊല്ലം: കൗമാരക്കാരായ കുട്ടികളുമായി  വിനോദസഞ്ചാര കേന്ദ്രമായ കൊട്ടാരക്കര മുട്ടറ മരുതി മലയിലെത്തി മദ്യപിച്ചു, പിറന്നാള്‍ ആഘോഷിച്ച സംഘം പിടിയില്‍. കൊട്ടാരക്കരയിലെ ബാര്‍ ജീവനക്കാരായ രണ്ടു യുവതികളും അവരുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളെയും മൂന്നു കാമാരക്കാരെയുമാണ്‌ കൊട്ടാരക്കര പൊലീസ്‌ പിടികൂടിയത്‌.

ഇയംകുന്ന്‌ സ്വദേശികളായ അഖില്‍, ഉണ്ണി, എഴുകോണ്‍ സ്വദേശികളായ അതുല്യ,

ശരണ്യ എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്തത്‌.

പ്രായപൂര്‍ത്തിയാകാത്ത ഒരു,പെണ്‍കുട്ടിയും രണ്ടും ആണ്‍കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടു.

സംഘത്തില്‍ ഉണ്ടായിരുന്ന പതിനഞ്ചുകാരന്റെ പിറന്നാള്‍ ആഘോഷിക്കാനാണ്‌ ഏഴംഗ സംഘം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുട്ടറ മരുള്ളൻ മലയില്‍ എത്തിയത്‌.