സവാളയുടെ പുറത്തെ കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുമോ?

ബ്ലാക്ക്​ ഫംഗസുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ഇര സവാളയും ഫ്രിഡ്​ജുമാണ്​.

സവാളയുടെ പുറത്തെ കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുമോ?


കൊറോണ വൈറസിനൊപ്പം ​പേടിപ്പെടുത്തുന്ന ഒന്നാണ്​ ബ്ലാക്ക്​ ഫംഗസ്​. രാജ്യത്ത്​ ബ്ലാക്ക്​ ഫംഗസ്​​ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനേക്കാളേറെ ഇപ്പോള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​​ ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളാണ്​. ബ്ലാക്ക്​ ഫംഗസുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ഇര സവാളയും ഫ്രിഡ്​ജുമാണ്​.

സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചുകഴിഞ്ഞു. 'ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങു​േമ്ബാള്‍, അതി​െന്‍റ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനക​െത്ത റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും. ഇത്​ അവഗണിച്ചാല്‍, ഫ്രിഡ്​ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക്​ ഫംഗസ്​ നിങ്ങളുടെ ശരീര​ത്തിലെത്തും' -ഇതാണ്​ ഫേസ്​ബുക്കില്‍ പടര്‍ന്നുപിടിക്കുന്ന സന്ദേശം.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

തുടര്‍ന്ന്​, ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തില്‍ ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെന്ന്​ കണ്ടെത്തി. റഫ്രിജറേറ്റിനുള്ളി​ലെ തണുത്ത പ്രതലത്തില്‍ ചില ബാക്​ടീരിയകളും സൂക്ഷ്​മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക്​ കാരണക്കാ​രായേക്കാം. അതിനാല്‍ ഇത്​ നീക്കം ചെയ്യുന്നതാണ്​ ഉത്തമമെന്ന്​ ന്യൂഡല്‍ഹി ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറ്റിക്​ എന്‍ജിനീയറിങ്​ ആന്‍ഡ്​ ബയോടെക്​നോളജിയിലെ ശാസ്​ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു.

മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ്​ ഉള്ളിയുടെ പുറമെ കറുത്ത പാളിയുണ്ടാകുന്നത്​. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത്​ ചില ഫംഗസ്​ അണുബാധക്ക്​ കാരണമാകും. ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന്​ മുമ്ബ്​ സവാള നന്നായി കഴുകണമെന്ന്​ ശാസ്​ത്രജ്ഞനായ ​ഡോ. ശേഷ്​ ആര്‍. നവാംഗെ പറഞ്ഞു.

പരിസ്​ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ്​ ഇത്​ പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍ ശ്വാസകോശത്തില്‍ ഫംഗസ്​ പ്രവേശിക്കുന്നതുവഴി രോഗബാധയു​ണ്ടാകും.