നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു.

സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ കേസെടുത്തത്

നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു.


ചവറ: നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും അമ്ബിളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അമ്ബിളി ദേവി പറഞ്ഞു. 'വിവാഹ ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അത് തെളിയിക്കണം. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ മറ്റൊരു രൂപം മനസിലായത്. തന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായുള്ള ബന്ധം വിവാഹത്തിലേക്കെത്തിയത്.' അമ്ബിളി ദേവി പറഞ്ഞു.

നിലവില്‍ കൈ ഞരമ്ബ് മുറിച്ച ആദിത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയാണ്. ആദിത്യന്‍ അപകടനില തരണം ചെയ്തു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം താരത്തെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. കുറച്ച്‌ ദിവസങ്ങളായി ഇരുവരും തമ്മലുള്ള പ്രശ്നങ്ങള്‍ ചാനലുകളില്‍ വാര്‍ത്തയായിരുന്നു. നിരവധി ചാനലുകളില്‍ അമ്ബിളി ദേവിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകള്‍ സഹിതം ആദിത്യന്‍ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്ബിളി ദേവിയും പ്രതികരണം അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ആദിത്യന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്ബിളി ദേവി മനോരമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്ബിളി ദേവി പറഞ്ഞത്.