ആര്യയുടെ പോസ്റ്റില്‍ കമന്റ്; 'നീ ആരാടി പുല്ലേ'!!

താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അസഭ്യം പറയുന്ന ഒരു വ്യക്തിക്ക് മറുപടി നല്‍കുകയാണ് ആര്യ.

ആര്യയുടെ പോസ്റ്റില്‍ കമന്റ്; 'നീ ആരാടി പുല്ലേ'!!


നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതാണ് ബിഗ്ബോസ് സീസണ്‍ 2 ഷോയിലെ മികവുറ്റ ഒരു മത്സരാര്‍ത്ഥി ആയിരുന്ന ആര്യക്ക്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അസഭ്യം പറയുന്ന ഒരു വ്യക്തിക്ക് മറുപടി നല്‍കുകയാണ് ആര്യ. സാരിയുടുത്ത് നില്‍ക്കുന്ന ആര്യയുടെ ചിത്രത്തിന് താഴെ "നീ ആരാടി പുല്ലേ" എന്നാണ് ഒരു വ്യക്തി കമന്റ് ഇട്ടിരിക്കുന്നത്. ആര്യ കമന്റിന് മറുപടി നല്‍കുന്നതിന് മുമ്പ് തന്നെ മറ്റൊരു വ്യക്തി ഇതിനു മറുപടി നല്‍കിയിരിക്കുന്നു.

തുടര്‍ന്ന് ആര്യ നല്‍കിയ മറുപടി ഇങ്ങനെ, 'സാരമില്ല സുഹൃത്തേ, അവര്‍ പറയട്ടെ. സൈബര്‍ സെല്‍ നിര്‍ദ്ദേശമനുസരിച്ച്‌ ഞാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവര്‍ വൈകാതെ അറിയും. അതാണ് എന്റെ നിശ്ശബ്ദതയ്ക്ക് പിന്നില്‍.