കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി; സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ

കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി; സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ


കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ പറഞ്ഞു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞെങ്കിലും രേഖപ്പെടുത്തിയില്ല. ഇന്നലെ ഉച്ചമുതൽ ഭർത്താവിനെ കാണാനില്ലെന്നും ഭാര്യ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ..

ഇന്നലെ വൈകുന്നേരം വരെ കാണാതായപ്പോൾ താൻ ഫോൺ വിളിച്ചുനോക്കിയെന്നും അപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നും ഭാര്യ പറഞ്ഞു. സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടെ ചെന്നിട്ടില്ല. അതിൻ്റെ തലേന്ന് ഡ്യൂട്ടിക്ക് ചെന്നപ്പോൾ വൈകിയെന്നു പറഞ്ഞ് സിഐ ആബ്സൻ്റ് ചെയ്തെന്ന് പറഞ്ഞിരുന്നു. ഇതിനു മുൻപും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. ജോലി കളയും എന്നൊക്കെ സിഐ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഭർത്താവ് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.

 

ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടും: കൂടുതൽ ഇളവുകൾ, മദ്യശാലകള്‍ തുറക്കില്ല, പ്രഖ്യാപനം വൈകീട്ട്.